ഹാനികരമായ വൈറസ് കണ്ടെത്തി ; ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി നിരോധിച്ച് സൗദി

വൈറസ് ഇല്ലെന്ന് ഇന്ത്യ ഉറപ്പ് നൽകുന്നതുവരെ നിരോധനം തുടരുമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു

Update: 2023-03-29 18:41 GMT

ജിദ്ദ: ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച ചെമ്മീൻ ഇറക്കുമതിക്ക് സൌദിയിൽ വിലക്ക്. സാമ്പിൾ പരിശോധനയിൽ വൈറസ് കണ്ടത്തിയതിനെ തുടർന്നാണ് നടപടി. വൈറസ് ഇല്ലെന്ന് ഇന്ത്യ ഉറപ്പ് നൽകുന്നതുവരെ നിരോധനം തുടരുമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീൻ ഉൽപ്പന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസ് കണ്ടെത്തിയതാണ് നിരോധനത്തിന് കാരണം. ഇറക്കുമതി ചെയ്യുന്ന സമുദ്രോൽപന്നങ്ങളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചതിലൂടെയാണ് വൈറസ് കണ്ടെത്തിയത്. തുടർന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഇറക്കുമതി നിർത്തിവെക്കാൻ തീരുമാനമെടുത്തത്. സൌദിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളിൽ ഈ വൈറസ് ഇല്ലെന്ന് ഇന്ത്യ ഉറപ്പ് നൽകുന്നതുവരെ നിരോധനം തുടരും. മാത്രവുമല്ല വൈറസ് സൗദിയുടെ മത്സ്യബന്ധന മേഖലയിലേക്ക് പകരുന്നില്ലെന്ന് ഉറപ്പാകുകയും വേണം. എന്നാൽ മാത്രമേ നിരോധനം പിൻവലിക്കൂ.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News