സൗദിയിൽ 2025ൽ ഫയൽ ചെയ്തത് 1.56 ലക്ഷം തൊഴിൽ കേസുകൾ
കൂടുതൽ കേസുകൾ നവംബറിൽ
Update: 2026-01-01 15:27 GMT
റിയാദ്: 2025-ൽ സൗദിയിലെ കോടതികളിൽ ഫയൽ ചെയ്തത് 1,56,731 തൊഴിൽ കേസുകൾ. അവയിൽ തീർപ്പുകൽപ്പിക്കാൻ 3,23,595 സെഷനുകൾ നടന്നു. തുടർന്ന് 1,38,508 വിധികൾ പുറപ്പെടുവിച്ചു.
നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ തൊഴിൽ കേസുകൾ നവംബറിലാണ്, 17,627 കേസുകൾ. ജൂണിലാണ് ഏറ്റവും കുറവ്, 8,239 കേസുകൾ.
ജനുവരി 11,568, ഫെബ്രുവരി 10,397, മാർച്ച് 9,533, ഏപ്രിൽ 11,897, മെയ് 12,308, ജൂലൈ 16,167, ആഗസ്റ്റ് 14,256, സെപ്റ്റംബർ 13,084, ഒക്ടോബർ 17,017, ഡിസംബർ 14,638 എന്നിങ്ങനെ ഇതര മാസങ്ങളിലെ കേസുകൾ.