ഉൽപ്പന്നങ്ങളിൽ അധികാരികളുടെ ചിത്രങ്ങള്‍; നടപടിയുമായി വാണിജ്യ വ്യവസായ മന്ത്രാലയം

ആർട്ടിക്കിൾ 16 പ്രകാരം അമീറിന്റെയോ കിരീടാവകാശിയുടയോ രാജ്യ ചിഹ്നങ്ങളുടയോ ഫോട്ടോകള്‍ ഏതെങ്കിലും ഉല്‍പ്പന്നങ്ങളില്‍ പതിക്കുന്നതും, വിൽക്കുന്നതും നിയമ വിരുദ്ധമാണ്

Update: 2023-01-21 18:52 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തില്‍ വില്‍ക്കുന്ന ഉൽപ്പന്നങ്ങളിൽ അമീറിന്‍റെയോ, കിരീടാവകാശിയുടയോ ഫോട്ടോകളോ രാജ്യ ചിഹ്നങ്ങളോ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി വാണിജ്യ വ്യവസായ മന്ത്രാലയം. ആർട്ടിക്കിൾ 16 പ്രകാരം അമീറിന്റെയോ കിരീടാവകാശിയുടയോ രാജ്യ ചിഹ്നങ്ങളുടയോ ഫോട്ടോകള്‍ ഏതെങ്കിലും ഉല്‍പ്പന്നങ്ങളില്‍ പതിക്കുന്നതും, വിൽക്കുന്നതും, വിപണനം ചെയ്യുന്നതും നിയമ വിരുദ്ധമാണെന്ന് വാണിജ്യ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് അൽ ഇനേസി വ്യക്തമാക്കി. ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നവരെ പിടികൂടുവാന്‍ കടകളും മാളുകളും കേന്ദ്രീകരിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന സംഘങ്ങളെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News