ഒമാനിൽ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾക്ക് മൂല്യവർധിത നികുതിയും, കസ്റ്റംസ് നികുതിയും ചുമത്തില്ല

ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾക്ക് റോയൽ ഒമാൻ പൊലീസിൽ രജിസ്‌ട്രേഷൻ ഫീസിലും ഇളവ് ഉണ്ടായിരിക്കും

Update: 2023-06-07 19:06 GMT
Advertising

മസ്കത്ത്: ഒമാനിൽ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾക്ക് മൂല്യവർധിത നികുതിയും, കസ്റ്റംസ് നികുതിയും ചുമത്തില്ലെന്ന് ടാക്സ് അതോറിറ്റി അറിയിച്ചു. ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും.

ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾക്ക് റോയൽ ഒമാൻ പൊലീസിൽ രജിസ്‌ട്രേഷൻ ഫീസിലും ഇളവ് ഉണ്ടായിരിക്കും. കാറിന് പൂർണമായും ഇലക്ട്രിക് മോട്ടോറോ ഹൈഡ്രജൻ എൻജിനോ ഉണ്ടായിരിക്കണം. വാഹനം ഒമാനിൽ ഇലക്ട്രിക് കാർ അല്ലെങ്കിൽ സീറോ എമിഷൻ വെഹിക്കിൾ ആയി രജിസ്റ്റർ ചെയ്തിരിക്കണം. സുൽത്താനേറ്റ് അംഗീകരിച്ചിട്ടുള്ള സ്പെസിഫിക്കേഷനുകളും സ്റ്റാൻഡേഡുകളും അനുസരിച്ചായിരിക്കണം വാഹനങ്ങൾ. ഒമാനിൽ വാറ്റ് രജിസ്റ്റർ ചെയ്യുന്ന വ്യക്തിയിൽ നിന്നാണ് കാർ വാങ്ങേണ്ടത്. സുൽത്താനേറ്റിൽ വാറ്റ് രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സേവന വിതരണക്കാരന് വൈദ്യുതി വാഹനങ്ങളിലോ ഹൈഡ്രജൻ വാഹനങ്ങളിലോ മാത്രം ഉപയോഗിക്കുന്ന സ്പെയർ പാർട്സുകൾക്ക് വാറ്റ് ഉണ്ടായിരിക്കുന്നതല്ല എന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News