സ്വദേശി ജീവനക്കാരുടെ എണ്ണം 22 ലക്ഷം കവിഞ്ഞു; സൗദിയില്‍ സ്വദേശിവത്ക്കരണം റെക്കോര്‍ഡ് വേഗത്തില്‍

പുതുതായി ജോലി നേടുന്നവരില്‍ ഏറ്റവും കൂടുതല്‍ വനിതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Update: 2023-10-03 19:35 GMT
Editor : abs | By : Web Desk
Advertising

റിയാദ്: നടപ്പു വര്‍ഷം രണ്ടാം പാദം പിന്നിടുമ്പോള്‍ സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം അതിവേഗം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി ഫോറമാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. സ്വകാര്യമേഖലയിലെ സ്വദേശികളുടെ എണ്ണം 22 ലക്ഷം കവിഞ്ഞു. 

രാജ്യത്തെ സ്വകാര്യമേഖലയിലെ സ്വദേശി അനുപാതം 2230000 പിന്നിട്ടതായി റിപ്പോര്‍ട്ട് പറയുന്നു. ആറു മാസത്തിനിടെ പുതുതായി ജോലിയില്‍ പ്രവേശിച്ചവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. വനിതകളാണ് പുതുതായി ജോലി നേടുന്നതില്‍ മുന്നിലുള്ളത്. പുരുഷന്‍മാരേക്കാള്‍ 14.4ശതമാനം കൂടുതലാണ് വനിതകളുടെ അനുപാതം. പ്രവിശ്യ തിരിച്ചുള്ള കണക്കുകളില് ജോലി നേടിയവരില്‍ കൂടുതല്‍ പേര്‍ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നാണ് 27 ശതമാനം. തൊട്ട് പിന്നില്‍ മക്ക പ്രവിശ്യയും റിയാദുമാണുള്ളത്. ഐ.ടി വിദ്യഭ്യാസ, വിനോദ, കല, ആരോഗ്യ മേഖലകളിലാണ് പുതുതായി കുടുതല് അവസരങ്ങള്‍ ഉള്ളത്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News