ഇന്ത്യൻ മുൻ എം.പിയെ കൊലപ്പെടുത്തിയ സംഭവം അപലപനീയമെന്ന് ബഹ്റൈൻ

മനുഷ്യത്വത്തിനും മത ശാസനകൾക്കും സഹവർത്തിത്വ മൂല്യങ്ങൾക്കും എതിരാണ്​ സംഭവമെന്ന്​ വിലയിരുത്തി

Update: 2023-04-20 09:01 GMT

അതീഖ് അഹമ്മദ്

മനാമ: ഇന്ത്യൻ മുൻ എം.പി​ അതീഖ്​ അഹ്​മദിനെയും അദ്ദേഹത്തിന്‍റെ സഹോദരനെയും പൊലീസിന്‍റെ സാന്നിധ്യത്തിൽ വാർത്താ മാധ്യമങ്ങളോട്​ സംസാരിക്കുന്നതിനിടെ കൊലപ്പെടുത്തിയ സംഭവത്തെ ബഹ്​​റൈൻ പാർലമെന്‍റ്​ അപലപിച്ചു. മനുഷ്യത്വത്തിനും മത ശാസനകൾക്കും സഹവർത്തിത്വ മൂല്യങ്ങൾക്കും എതിരാണ്​ സംഭവമെന്ന്​ വിലയിരുത്തി. ഇന്ത്യൻ മുസ്​ ലിംകളുടെ ജീവനും സ്വത്തിനും അവരുടെ ആരാധനാലയങ്ങൾക്കും നേരെ തീവ്രവാദ ഗ്രൂപ്പുകൾ ആവർത്തിച്ചു കൊണ്ടിരിക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യൻ ഭരണ കൂടം ഇടപെടണമെന്നും പ്രതികളെ നിയമത്തിന്​ മുന്നിൽ ഹാജരാക്കണമെന്നും പ്രതിഷേധക്കുറിപ്പിൽ വ്യക്​തമാക്കി.

കൊല്ലപ്പെട്ട അതീഖ്​ അഹ്​മദിന്‍റെ കുടുംബത്തിന്​ അനുശോചനമറിയിക്കുകയും ചെയ്​തു. ബഹ്​റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News