മേഖലയിലെ സംഘർഷം;ഈജിപ്ഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി

മിഡിൽ ഈസ്റ്റിലെ സൈനിക നീക്കങ്ങളും പ്രാദേശിക സാഹചര്യങ്ങളും നേതാക്കൾ ചർച്ച ചെയ്തു

Update: 2026-03-22 11:15 GMT

റിയാദ്: ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. കൂടിക്കാഴ്ചയുടെ തുടക്കത്തിൽ ഇരു നേതാക്കളും പരസ്പരം ഈദ് ആശംസകൾ നേർന്നു. മിഡിൽ ഈസ്റ്റിലെ സൈനിക നീക്കങ്ങളും പ്രാദേശിക സാഹചര്യങ്ങളും നേതാക്കൾ ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന വിഷയങ്ങളിൽ ഏകോപിത നീക്കം നടത്താൻ ധാരണയായി.

ജിസിസി രാജ്യങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് കൂടിക്കാഴ്ചയിൽ വിലയിരുത്തി. സൗദിയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി അപലപിക്കുന്നതായും സൗദിക്ക് ഈജിപ്തിന്റെ പൂർണ പിന്തുണ നൽകുന്നതായും പ്രസിഡന്റ് അൽ സീസി വ്യക്തമാക്കി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News