ലോകകപ്പ് ആരവം കുവൈത്തിലും; ബീച്ച് മേഖലയിൽ സൗകര്യം ഒരുക്കും

പ്രവേശനത്തിനായി ടിക്കറ്റ് ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Update: 2022-11-14 17:16 GMT

ലോകകപ്പിന്റെ ആരവം കുവൈത്തിലും. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങള്‍ കാണുന്നതിനായി ബീച്ച് മേഖലയിൽ സൗകര്യം ഒരുക്കുമെന്ന് ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി അറിയിച്ചു. ഫുട്ബോള്‍ പ്രേമികള്‍ക്ക് മത്സരങ്ങൾ കാണാന്‍ നാല് കൂറ്റൻ സ്ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

റസ്റ്റാേറന്റുകൾ, കഫേകള്‍ മുതിർന്നവർക്കും യുവാക്കൾക്കും വിവിധ ഗെയിമുകളും ഉണ്ടാകുമെന്ന് ബോർഡ് ചെയർമാൻ മുഹമ്മദ് അൽ സഖാഫ് അറിയിച്ചു.

മത്സര ദിവസങ്ങളില്‍ രാവിലെ 10 മുതൽ അർധരാത്രി വരെയാണ് തുറക്കുക. പ്രവേശനത്തിനായി ടിക്കറ്റ് ഈടാക്കുമെന്നും അഞ്ചിൽ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News