2024 ഐ.സി.സി പുരുഷ ടി-20 ലോകകപ്പ് ടൂർണമെൻ്റ്; രണ്ടാം യോഗ്യതാ റൗണ്ടിലേക്ക് കുവൈത്ത് യോഗ്യത നേടി

നേപ്പാളിൽ നടന്ന എഷ്യൻ സബ് റീജനൽ യോഗ്യതാ മൽസരങ്ങളിലെ മികച്ച പ്രകടനമാണ് കുവൈത്തിനെ അടുത്ത ഘട്ടത്തിലേക്ക് എത്തിച്ചത്

Update: 2023-10-06 20:20 GMT

2024ൽ നടക്കുന്ന ഐ.സി.സി പുരുഷ ടി-20 ലോകകപ്പ് ടൂർണമെന്റിന്റെ ഏഷ്യൻ യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടിലേക്ക് കുവൈത്ത് യോഗ്യത നേടി. നേപ്പാളിൽ നടന്ന എഷ്യൻ സബ് റീജനൽ യോഗ്യതാ മൽസരങ്ങളിലെ മികച്ച പ്രകടനമാണ് കുവൈത്തിനെ അടുത്ത ഘട്ടത്തിലേക്ക് എത്തിച്ചത്.

മാലിദ്വീപ്, ഖത്തർ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട സബ് റിജണൽ ഗ്രൂപ്പിൽ എല്ലാ കളികളും കുവൈത്ത് വിജയിച്ചു. ഇതോടെ നവംബറിൽ നേപ്പാളിൽ നടക്കുന്ന റിജനൽ ഫൈനലിൽ കുവൈത്ത് ഇടം നേടി. ബഹ്‌റൈൻ, നേപ്പാൾ, സിംഗപൂർ എന്നീ ടീമുകൾ അടങ്ങുന്ന ഗ്രൂപ്പിൽ പരസ്പരം ഏറ്റുമുട്ടി ഒന്നാം സഥാനത്തെത്തുന്ന ടീമാകും അടുത്തഘട്ടത്തേക്ക് യോഗ്യത നേടുക. വരും മൽസരങ്ങളിലും ഫോം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ടീം.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News