Writer - റസിൻ അബ്ദുൽ അസീസ്
razinab@321
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ് ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്കുമുള്ള സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നു. അഹമ്മദാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 30 മുതൽ പുനരാരംഭിക്കാൻ ധാരണയായി. ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ, കൊച്ചി, അഹമ്മദാബാദ്, തിരുവനന്തപുരം എന്നീ എട്ട് നഗരങ്ങളിലേക്കാണ് ജസീറ എയർവേയ്‌സ് സർവീസ് നടത്തുന്നത്.
മാർച്ച് 20 ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതിന് ശേഷം ഇതുവരെ 13,000 ത്തിലധികം യാത്രക്കാരാണ് സർവീസ് ഉപയോഗപ്പെടുത്തിയത്. മിഷ്‌റിഫ് ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിലെ ഹാൾ നമ്പർ 8 ലാണ് ചെക്ക്-ഇൻ നടപടികൾ നടക്കുന്നത്. തുടർന്ന് ബസുകളിലൂടെ യാത്രക്കാരെ സൗദിയിലെ ഖൈസുമ വിമാനത്താവളത്തിലേക്കെത്തിക്കുകയും ചെയ്യും.