കുവൈത്തിൽ ഇനി വാഹന വിൻഡോകൾക്ക് 50% ടിന്റിംഗ് ചെയ്യാം...

മുൻവശത്തെ വിൻഡ്ഷീൽഡ് ഒഴികെയുള്ള എല്ലാ വിൻഡോകൾക്കും ടിന്റിംഗ് നൽകാം

Update: 2025-08-17 09:05 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി വാഹന വിൻഡോകൾക്ക് 50% ടിന്റിംഗ് ചെയ്യാം. പുതിയ നിയമങ്ങൾ പ്രകാരം, വാഹനങ്ങൾക്ക് ഫാക്ടറി സ്‌പെസിഫേഡ് ടിന്റഡ് വിൻഡോകൾ ഉപയോഗിക്കാൻ അനുവാദമുണ്ട്. കൂടാതെ 50% ടിന്റ് കവിയാത്ത കളേർഡ് ഫോയിലുകളും ഉപയോഗിക്കാം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് പുറപ്പെടുവിച്ച തീരുമാനം (2025 ലെ തീരുമാനം നമ്പർ 1398) ഗവൺമെന്റ് ഗസറ്റ് കുവൈത്ത് അൽയൗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗതാഗത നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതാണിത്.

മുൻവശത്തെ വിൻഡ്ഷീൽഡ് ഒഴികെയുള്ള എല്ലാ വിൻഡോകൾക്കും ടിന്റിംഗ് നൽകാം. എന്നാലത് വ്യക്തവും ഗൾഫ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായിരിക്കണം. അതേസമയം, പ്രതിഫലിക്കുന്ന ഗ്ലാസ് (റിഫ്‌ളടക്ടീവ് ഗ്ലാസ്) അല്ലെങ്കിൽ ഫോയിലുകൾ സ്ഥാപിക്കുന്നത് നിയമം കർശനമായി വിലക്കുന്നുണ്ട്.

റോഡ് സുരക്ഷയും ഡ്രൈവർക്ക് ദൂരക്കാഴ്ചയും ഉറപ്പാക്കിക്കൊണ്ട് വാഹന ടിൻറിംഗ് മാനദണ്ഡം സൃഷ്ടിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News