ശീലം മാറ്റാതെ എയർഇന്ത്യ എക്സ്പ്രസ്; വൈകിപ്പറക്കൽ തുടരുന്നു

Update: 2023-12-15 03:01 GMT

വൈകി പറക്കല്‍ തുടര്‍ന്ന് എയർഇന്ത്യ എക്സ്പ്രസ്. ഇന്നലെ ഉച്ചക്ക് കുവൈത്തില്‍ നിന്നും കോഴിക്കോടെക്ക് പോകേണ്ട വിമാനം പുറപ്പെട്ടത് വൈകീട്ട് അഞ്ചോടെയായിരുന്നു.

കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നുള്ള കോഴിക്കോട് വിമാനം യന്ത്രതകരാർ കാരണം മുംബൈയിൽ ഇറക്കിയിരുന്നു.തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കോഴിക്കോടെത്തിക്കുകയായിരുന്നു.

കുവൈത്ത്-കോഴിക്കോട് വിമാനത്തിന് യന്ത്ര തകരാർ സംഭവിച്ചതാണ് വ്യാഴാഴ്ചയിലെ ഷെഡ്യൂൾ വൈകാൻ കാരണമെന്നാണ് സൂചന. ബുധനാഴ്ച വൈകീട്ടോടെ കോഴിക്കോട് നിന്നും എത്തേണ്ട യാത്രക്കാർ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കുവൈത്തില്‍ എത്തിയത്.

വൈകി പറക്കൽ തുടർക്കഥയാകുന്നതിനാൽ അടിയന്തിരമായ നാട്ടിലെത്തേണ്ടവർ എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുക്കാൻ മടിക്കുകയാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News