കുവൈത്തിലെ സ്വകാര്യ മേഖലാ തൊഴിലാളികൾക്കായി പുതിയ ഡിജിറ്റൽ സംവിധാനമൊരുങ്ങുന്നു

പരാതി നൽകാനും നില പരിശോധിക്കാനും എളുപ്പം

Update: 2024-08-26 11:29 GMT

കുവൈത്ത് സിറ്റി: രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലാളികൾക്കും ഓൺലൈൻ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പുമായി ചേർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ലേബർ പ്രൊട്ടക്ഷൻ സെക്ടർ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. തൊഴിലാളികൾക്ക് പരാതികൾ എളുപ്പത്തിൽ ഫയൽ ചെയ്യാനും ട്രാക്ക് ചെയ്യാനും ജോലിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഓൺലൈനായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന പുതിയ ഡിജിറ്റൽ സംവിധാനമൊരുക്കുന്നതായി അറബ് ടൈംസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സഹായിക്കുമെന്നും ചൂണ്ടിക്കാട്ടി.

Advertising
Advertising

അതോറിറ്റി നൽകുന്ന ഇലക്ട്രോണിക് സേവനത്തിലൂടെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ തൊഴിൽ ബന്ധം സ്ഥാപിക്കുന്ന രേഖകളുടെ പകർപ്പുകൾ നേടാനാകും. കൂടാതെ, തൊഴിലാളികൾക്ക് തൊഴിൽ തർക്കങ്ങളും വർക്ക് പെർമിറ്റ് പരാതികളും ഫയൽ ചെയ്യാനും അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാനും കഴിയും. തൊഴിലുടമകൾക്കായി രൂപകൽപ്പന ചെയ്ത 'ലേബർ സർവീസ്' പോർട്ടലിലൂടെ അസാന്നിധ്യ (ആബ്‌സൻസ്) റിപ്പോർട്ടുകൾ ഫയൽ ചെയ്യൽ, അവയുടെ നില നിരീക്ഷിക്കൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കും.

അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകളിലേക്ക് അയക്കുന്ന ടെക്സ്റ്റ് മെസേജുകൾ വഴി തർക്കങ്ങളും അസാന്നിധ്യ റിപ്പോർട്ടും സംബന്ധിച്ചുള്ള അറിയിപ്പുകൾ ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ഇലക്‌ട്രോണിക് സംവിധാനം വഴിയുള്ള സേവനങ്ങൾ 'സഹ്ൽ' ആപ്ലിക്കേഷൻ വഴിയും ലഭിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News