അഗ്നിസുരക്ഷാ നിയമങ്ങൾ പാലിച്ചില്ല; കുവൈത്തിൽ 60 കടകൾ അടച്ചുപൂട്ടി

Update: 2024-07-12 13:31 GMT

കുവൈത്ത് സിറ്റി : അഗ്നിസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കുവൈത്തിൽ 60 കടകൾ അടച്ചുപൂട്ടി ഫയർഫോഴ്‌സ് അധികൃതർ. സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിന് ഈ സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ താക്കീതുകൾ നൽകിയിരുന്നെങ്കിലും, നിരന്തരമായി അനാസ്ഥ കാണിച്ചതിനെ തുടർന്നാണ് നടപടി. അഗ്നിനിബാധയുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുള്ള അടിസ്ഥാനപരമായ സുരക്ഷാ നടപടികൾ പോലും ഇല്ലാതെയാണ് ഇവ പ്രവർത്തനം നടത്തിയിരുന്നത്. ഇത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നതുകൊണ്ടാണ് അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചത് എന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News