കുവൈത്തില്‍ ഇനി ഡ്രൈവിങ് ലൈസന്‍സും രജിസ്‌ട്രേഷന്‍ രേഖയും ഡിജിറ്റല്‍ രൂപത്തില്‍

കുവൈത്ത് മൊബൈല്‍ ഐഡി ആപ്ലിക്കേഷനു ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് സമാനരൂപത്തില്‍ ഡ്രൈവിംഗ് ലൈസന്‍സും രജിസ്‌ട്രേഷന്‍ കാര്‍ഡും ഡിജിറ്റലാക്കാന്‍ ട്രാഫിക്ക് ഡിപ്പാര്‍ട്ടമെന്റ് പദ്ധതി തയ്യാറാക്കുന്നത്.

Update: 2021-10-22 15:50 GMT
Editor : abs | By : Web Desk

കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ രേഖയും ഡിജിറ്റല്‍ രൂപത്തിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡിയുടെ മാതൃകയില്‍ ഡ്രൈവിംഗ് ലൈസന്‍സും വാഹന രെജിസ്‌ട്രേഷന്‍ കാര്‍ഡും മാറ്റാനാണ് ആലോചന.

കുവൈത്ത് മൊബൈല്‍ ഐഡി ആപ്ലിക്കേഷനു ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് സമാനരൂപത്തില്‍ ഡ്രൈവിംഗ് ലൈസന്‍സും രജിസ്‌ട്രേഷന്‍ കാര്‍ഡും ഡിജിറ്റലാക്കാന്‍ ട്രാഫിക്ക് ഡിപ്പാര്‍ട്ടമെന്റ് പദ്ധതി തയ്യാറാക്കുന്നത്. ട്രാഫിക്ക് രേഖകള്‍ സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡിയില്‍ ചേര്‍ക്കുന്നതിനോ അല്ലെങ്കില്‍ ഇവയ്ക്ക് പ്രത്യേകം ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നതിനോ ആണ് ആലോചന നടക്കുന്നത്.

Advertising
Advertising

ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും ഡിജിറ്റല്‍ രൂപത്തിലായാല്‍ നിലവില്‍ കാര്‍ഡ് രൂപത്തിലുള്ളവ കൂടെ കൊണ്ട് നടക്കുന്നത് ഒഴിവാക്കാന്‍ രാജ്യത്തെ വാഹന ഉപയോക്താക്കള്‍ക്ക് സാധിക്കും. നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഈടാക്കല്‍, ഇന്‍ഷുറന്‍സ് നടപടികള്‍ തുടങ്ങിയവ എളുപ്പമാക്കാനും ഡിജിറ്റലൈസേഷന്‍ സഹായകമാകും.

പരമാവധി സര്‍ക്കാര്‍ സേവനങ്ങള്‍ പേപ്പര്‍ ലെസ്സ് ആക്കുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ നീക്കം. ഇതോടൊപ്പം ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് എസ്എംഎസ് വഴി അറിയിപ്പ് നല്‍കുന്ന സംവിധാനം നടപ്പാക്കാനും പദ്ധതിയുണ്ടെന്ന് ട്രാഫിക് വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News