കുവൈത്തിൽ നിബന്ധന ലംഘിച്ച് ഇഖാമ പുതുക്കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

കുവൈത്തിൽ പ്രായപരിധി നിബന്ധന ലംഘിച്ച് വിദേശികളുടെ ഇഖാമ പുതുക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തരമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.

Update: 2021-07-13 17:47 GMT
Editor : rishad
Advertising

കുവൈത്തിൽ പ്രായപരിധി നിബന്ധന ലംഘിച്ച് വിദേശികളുടെ ഇഖാമ പുതുക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തരമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. അറുപതു വയസ്സ് കഴിഞ്ഞ 157 വിദേശികൾ അനധികൃതമായി ഇഖാമ പുതുക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് വകുപ്പ് തല അന്വേഷണം ആരംഭിച്ചത് .

60 വയസ്സ് പൂർത്തിയായ വിദേശികൾക്ക് അനധികൃതമായി ഇഖാമ പുതുക്കി നൽകിയത് കണ്ടെത്തിയ സാഹചര്യത്തിൽ 35 ജീവനക്കാർക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്. 157 വിദേശികളുടെ താമസാനുമതിയാണ് പ്രായപരിധി നിബന്ധനമറികടന്നു പുതുക്കിയത് . ഇതിൽ നാലുപേർക്ക് മൂന്നുവർഷത്തേക്കാണ് വർക്ക് പെർമിറ്റ് പുതുക്കി നൽകിയത്. 27 പേർക്ക് രണ്ടുവർഷത്തേക്കും ബാക്കിയുള്ളവർക്ക് ഒരു വർഷത്തേക്കും പുതുക്കി നൽകി.

60 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദമില്ലാത്തവർക്ക് ജനുവരി മൂന്നു മുതൽ മാൻപവർ അതോറിറ്റി വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നില്ല. 60 മുതൽ 65 വയസ്സ് വരെ പ്രായമുള്ളവർക്ക് ബിരുദ വിദ്യാഭ്യാസമുണ്ടെങ്കിൽ വർക്ക് പെർമിറ്റ് പുതുക്കാം. 65ന് മുകളിലുള്ളവർ അപൂർവ സ്പെഷലൈസേഷൻ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെങ്കിൽ പുതുക്കി നൽകും. 70 വയസ്സിന് മുകളിലുള്ളവർക്ക് ഒരുനിലക്കും പുതുക്കിനൽകേണ്ടെന്നാണ് തീരുമാനം. ഇത് മറികടന്നാണ് നൂറിലേറെ പേരുടെ താമസാനുമതി പുതുക്കിയത്. 

Tags:    

Editor - rishad

contributor

Similar News