കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

2026 ഏപ്രിൽ 10-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 5.00 മുതൽ 7.00 വരെ Jabriya Central Blood Bank-ൽ ക്യാമ്പ് നടക്കും

Update: 2026-04-08 14:32 GMT

കുവൈത്ത് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത്, ബി ഡി കെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 10-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 5.00 മുതൽ 7.00 വരെ Jabriya Central Blood Bank-ൽ ക്യാമ്പ് നടക്കും.

കുവൈത്തിലെ കൊല്ലം ജില്ലക്കാരുടെ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത്, സമൂഹ നന്മ ലക്ഷ്യമാക്കി വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. അതിന്റെ ഭാഗമായാണ് ഈ രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും അടിയന്തര സാഹചര്യങ്ങളും മൂലം രക്താവശ്യകത ഉയർന്നതിനാൽ, കൂടുതൽ ആളുകളെ സന്നദ്ധ രക്തദാനത്തിലേക്ക് പ്രേരിപ്പിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന https://docs.google.com/forms/d/e/1FAIpQLSfUpglijkVju5W2UwwMr-Rv_-Hw8Wv-ocTIswCUIUcx29ZL9w/viewform?usp=publish-editor ലിങ്ക് സന്ദർശിക്കുകയോ ഫ്‌ളയറിലുള്ള QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News