എൻട്രൻസ് പരീക്ഷയ്ക്ക് നാട്ടിലേക്ക് പോകണം; വിദ്യാർഥിനിക്ക് തുണയായി കുവൈത്ത് കെ.എം.സി.സി പ്രവർത്തകർ

ആക്ഷിത മനോജ് എന്ന വിദ്യാർഥിനിക്കാണ് അവസാന നിമിഷത്തിൽ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിയത്

Update: 2026-04-08 14:43 GMT

കുവൈത്ത് സിറ്റി: എൻട്രൻസ് പരീക്ഷയ്ക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ലഭിക്കാതെ വിഷമത്തിലായിരുന്ന വിദ്യാർഥിനിക്ക് തുണയായി കുവൈത്ത് കെ.എം.സി.സി പ്രവർത്തകർ. ആക്ഷിത മനോജ് എന്ന വിദ്യാർഥിനിക്കാണ് അവസാന നിമിഷത്തിൽ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിയത്. ചാർട്ടർ വിമാനത്തിലെ ടിക്കറ്റുകൾ മുഴുവൻ തീർന്ന സാഹചര്യത്തിലാണ് കെ.എം.സി.സി നേതാവ് സ്വന്തം ടിക്കറ്റ് വിദ്യാർത്ഥിനിക്ക് നൽകിയത്. പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടരുതെന്ന നിലപാടോടെയാണ് ഈ സഹായം നൽകിയതെന്ന് സംഘടന അറിയിച്ചു. ഈ സഹായത്തിന് കുടുംബം നന്ദി രേഖപ്പെടുത്തി. പ്രവാസികളുടെ സഹകരണത്തിന്റെയും മാനവികതയുടെയും ഉദാഹരണമായി ഈ സംഭവം മാറി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News