കുവൈത്തിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂചലനമെന്നു റിപ്പോർട്ട്

കഴിഞ്ഞ 90 വർഷങ്ങൾക്കിടയിൽ നിരവധി ചെറു ചലനങ്ങൾ കുവൈത്തിൽ അനുഭവപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു

Update: 2022-06-05 18:38 GMT

കുവൈത്തിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂചലനമെന്നു റിപ്പോർട്ട് . കുവൈത്ത് സയന്‍റിഫിക് റിസർച്ച് സെന്‍ററില്‍ നിന്നുള്ള കണക്കുകൾ അടിസ്ഥാനമാക്കി പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 90 വർഷങ്ങൾക്കിടയിൽ നിരവധി ചെറു ചലനങ്ങൾ കുവൈത്തിൽ അനുഭവപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

1931 മുതൽ 2022 വരെയുള്ള കാലയളവിൽ രാജ്യത്ത്‌ അനുഭവപ്പെട്ട ഭൂചലങ്ങളിൽ 25 എണ്ണം 3.8 ഡിഗ്രിയിൽ കൂടുതൽ തീവ്രതരേഖപ്പെടുത്തിയതായാണ് കണക്കുകൾ. നാലോ അതിനു മുകളിലോ തീവ്രത രേഖപ്പെടുത്തിയ 13 ഭൂചലനങ്ങളും ഇക്കാലയളവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  1931 ലും 1993 ലുമാണു കഴിഞ്ഞ 90 വർഷത്തിനിടയിലെ ഏറ്റവും തീവ്രതയുള്ള ഭൂചലനങ്ങൾ രാജ്യത്ത്‌ ഉണ്ടായത്‌. 4.8 ഡിഗ്രീ തീവ്രതയാണ് ഈ രണ്ട്‌ ചലങ്ങളിലും രേഖപ്പെടുത്തിയത് 2019 ൽ ആണ് രാജ്യത്ത് ഏറ്റവുംകൂടുതൽ ചെറു ചലനങ്ങൾ അനുഭവേട്ടത്. ഇറാനിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രകമ്പനം ആയിരുന്നു ഇവയെല്ലാം .

Advertising
Advertising

ആ വര്‍ഷം സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി നാലുതവണയാണ് ഭൂചലനം രേഖപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.28നു അഹമ്മദി  ഗവർണറേറ്റിന്‍റെ തെക്കു പടിഞ്ഞാർ ഭാഗത്തായി അനുഭവപ്പെട്ട ഭൂചലനം. റിക്റ്റർ സ്കെയിൽ 5.ഡിഗ്രീ തീവ്രത രേഖപ്പെടുത്തിയിരുന്നു.

ഭൂചലനങ്ങൾ നൽകുന്ന മുന്നറിയിപ്പ് വളരെ വലുതാണെന്നും ദുരന്തങ്ങളെയും പ്രതിസന്ധികളെയും നേരിടാൻ സംയോജിത നയം അടിയന്തിരമായി രൂപീകരിക്കണമെന്നും കുവൈത്ത് സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കുവൈറ്റ് നാഷണൽ സീസ്മിക് മോണിറ്ററിംഗ് നെറ്റ്വർക്ക് സൂപ്പർവൈസർ ഡോ.അബ്‍ദുള്ള അൽ എൻസി പറഞ്ഞു. ഭൂചലനത്തിന്‍റെ കാരണങ്ങൾ കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ലെങ്കിലും എണ്ണ ഖനനവുമായി ഇതിനു ബന്ധമുണ്ടാകാനുള്ള സാധ്യത ഉള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News