കോവിഡ് വ്യാപനം; കുവൈത്തിൽ സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകൾക്ക് നിയന്ത്രണം
അടിയന്തര സ്വഭാവം ഇല്ലാത്ത ഇലക്ടീവ് സർജറികൾ ജൂലൈ നാല് മുതൽ രണ്ടാഴ്ചക്കാലത്തേക്ക് നടത്തരുത് എന്നാണ് നിർദേശം
കുവൈത്തിൽ സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകൾക്ക് നിയന്ത്രണം .കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അടിയന്തര സ്വാഭാവമില്ലാത്ത ശസ്ത്രക്രിയകൾ രണ്ടാഴ്ചക്കാലത്തേക്ക് നിർത്തിവെക്കാൻ അധികൃതർ നിർദേശം നൽകി. .
ആരോഗ്യമന്ത്രാലയത്തിലെ ഹെൽത്ത് ലൈസൻസിങ് വിഭാഗം മേധാവി ഡോ. സുആദ് അബൽ ആണ് സ്വകാര്യ ആരോഗ്യമേഖലയിലെ ഡോക്ടര്‍മാർക്കും മെഡിക്കൽ ഡയറക്ടർമാർക്കും ഇത് സംബന്ധിച്ച സർക്കുലർ അയച്ചത്.
അടിയന്തര സ്വഭാവം ഇല്ലാത്ത ഇലക്ടീവ് സർജറികൾ ജൂലൈ നാല് മുതൽ രണ്ടാഴ്ചക്കാലത്തേക്ക് നടത്തരുത് എന്നാണ് നിർദേശം. അതേസമയം അടിയന്തിര ശസ്ത്രക്രിയകൾ നിലവിലേത് പോലെ തുടരാമെന്നും സർക്കുലറിൽ പറയുന്നു . രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കോവിഡ് കേസുകളും മരണവും ഉയർന്നനിരക്കിലാണ് ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷാ മുൻനിർത്തിയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.