ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി

വേനൽച്ചൂട് കനത്തതോടെ രണ്ട് ഷിഫ്റ്റുകളിലായാണ്‌ മുനിസിപ്പാലിറ്റി സമയം നിശ്ചയിച്ചത്.

Update: 2024-06-05 15:43 GMT

കുവൈത്ത് സിറ്റി:വേനൽച്ചൂട് കനത്തതോടെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി. ഖബറടക്കത്തിന് രണ്ട് ഷിഫ്റ്റുകളിലായി മുനിസിപ്പാലിറ്റി സമയം നിശ്ചയിച്ചത്.

രാവിലെ ഒമ്പത് മണിക്കും വൈകുന്നേരവും മഗ്രിബ്, ഇശാ നമസ്‌കാരത്തിന് ശേഷവുമാണ് പുതിയ സമയം.കനത്ത വേനൽച്ചൂടിൽ ആളുകൾക്ക് ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കുന്നത് സൗകര്യപ്രദമാക്കാനാണ് സമയങ്ങൾ നിശ്ചയിച്ചതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. കഴിഞ്ഞ വർഷവും വേനലിൽ ഖബറടക്കത്തിന് സമയം നിശ്ചയിച്ചിരുന്നു. രാജ്യത്ത് ഈ മാസം ആദ്യം മുതൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News