കുവൈത്തിൽ ടാക്സി സർവീസ് കമ്പനികൾക്ക് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി

ടാക്സി സർവീസ് മേഖലയുമായി ബന്ധപ്പെട്ട നേരത്തെയുള്ള നിബന്ധനകൾ കർശനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർക്കുലർ

Update: 2022-08-25 19:20 GMT
Editor : ijas
Advertising

കുവൈത്ത് സിറ്റി: ടാക്സി സർവീസ് കമ്പനികൾക്കായി ഗതാഗത വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതു ഗതാഗതം സുഗമമാക്കുന്നതിനും യാത്രക്കാരുടെയും വാഹന ഡ്രൈവർമാരുടെയും സുരക്ഷ കണക്കിലെടുത്തും ആണ് പുതിയ നിർദേശങ്ങൾ എന്ന് അധികൃതർ വ്യക്തമാക്കി. ടാക്സി സർവീസ് മേഖലയുമായി ബന്ധപ്പെട്ട നേരത്തെയുള്ള നിബന്ധനകൾ കർശനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്.

Full View

ഡ്രൈവർ സീറ്റിനു പിന്നിലായി കമ്പനിയുടെ വിവരങ്ങളും ലൈസൻസ് കോപ്പിയും ഡ്രൈവറുടെ പേരും ഫോൺ നമ്പറും അറബിയിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം എന്നതാണ് മാർഗ്ഗ നിർദേശങ്ങളിൽ ഒന്നാമത്തേത്. യാത്ര ആരംഭിക്കുന്ന സ്ഥലം മുതൽ മീറ്റർ പ്രവർത്തിപ്പിക്കണം. കാൾ ടാക്സിയിൽ പൊതു നിരത്തുകളിൽ നിന്നും വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ കയറ്റാൻ പാടില്ല. യാത്രക്കാർക്ക് പകരം ചരക്കുകളോ ഭക്ഷണമോ ടാക്സി കാബിൽ കയറ്റരുത് എന്നിവയായാണ് മറ്റു നിർദേശങ്ങൾ. ക്യാബ് കമ്പനികളും ഡ്രൈവർമാരും ഈ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും നിയമം ലംഘിച്ചാൽ കർശന നടപടി കൈക്കൊള്ളുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്‍റ് വ്യക്തമാക്കി. ട്രാൻസ്പോർട്ട് ബസ് ഡ്രൈവർമാർക്കും ഗതാഗതവകുപ്പ് കഴിഞ്ഞ ദിവസം നിർദേശങ്ങൾ നൽകിയിരുന്നു. നിശ്ചിത സ്റ്റോപ്പുകളിൽ അല്ലാതെ യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും നിർദേശം അവഗണിക്കുന്നവരെ നാടുകടത്തുമെന്നും ആണ് ഗതാഗത വകുപ്പ് ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവർമാർക്ക് നൽകിയ മുന്നറിയിപ്പ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News