വിവാദ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ച കുവൈത്തി പൗരൻ പിടിയിൽ

Update: 2023-12-19 04:12 GMT
Advertising

സോഷ്യല്‍ മീഡിയ വഴി വിവാദ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ച കുവൈത്തി പൗരൻ പിടിയിൽ. രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മോശമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്.

രാഷ്ട്രീയ-ഭരണ നേതൃത്വത്തെ അധിക്ഷേപിക്കുന്ന വാക്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് ഇയാള്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News