കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ മലയാളി മരിച്ചു

കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് (38) ആണ് മരിച്ചത്

Update: 2025-11-25 09:11 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് (38) ആണ് ഓയിൽ റിഗിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. രാജേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അബ്ദല്ലിയിലെ എണ്ണഖനി കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചിരുന്നു. ജോലിക്കിടെ പെട്ടെന്ന് ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40)യും കൊല്ലം സ്വദേശി സുനിൽ സോളമൻ (43)ഉം മരിച്ചത്. ഇരുവരും എണ്ണ ഖനന മേഖലയിലെ കരാർ തൊഴിലാളികളായിരുന്നു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News