ചലച്ചിത്ര പുരസ്‌കാര ജേതാക്കളായ സിത്താര കൃഷ്ണകുമാറിനെയും ഹിശാം അബ്ദുൽ വഹാബിനെയും മീഡിയവൺ ആദരിച്ചു

ഗീത് മല്‍ഹാര്‍ പരിപാടിയുമായി സഹകരിച്ച സ്പോണ്‍സർമാർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു

Update: 2022-06-11 19:16 GMT
Editor : ijas

കുവൈത്ത് സിറ്റി: സംസ്ഥാന സർക്കാറിന്‍റെ ചലച്ചിത്ര പുരസ്‌കാര ജേതാക്കളായ ഗായിക സിത്താര കൃഷ്ണകുമാറിനെയും സംഗീത സംവിധായകൻ ഹിശാം അബ്ദുൽ വഹാവിനെയും മീഡിയവൺ ആദരിച്ചു. കുവൈത്തിൽ നടന്ന മീഡിയവൺ മെട്രി മെഡിക്കൽ ഗ്രൂപ്പ് ഗീത് മൽഹാറിന്‍റെ ഉദ്‌ഘാടനച്ചടങ്ങിലാണ് ഇരുവരെയും ആദരിച്ചത്. സിതാരക്കുള്ള മൊമെന്‍റോ മീഡിയ വൺ ജി.സി.സി ഡയറക്ടർ മുഹമ്മദ് സലിം അമ്പലനും, ഹിഷാം അബ്ദുൽ വഹാബിനുള്ള മൊമെന്‍റോ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്‍താവ ഹംസയും കൈമാറി. ഗീത് മല്‍ഹാര്‍ പരിപാടിയുമായി സഹകരിച്ച സ്പോണ്‍സർമാർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

Advertising
Advertising

മീഡിയവൺ അഡ്വൈസറി ബോർഡ് അംഗം ഡോ. അമീർ അഹ്മദ്, പ്രയോജകരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിനുള്ള ഉപഹാരം സലിം അമ്പലൻ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസക്ക് കൈമാറി. ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, കാലിക്കറ്റ് ഷെഫ് മാനേജിങ് പാർട്ണർ പ്രമോദ്കുമാർ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എ.ജി.എം അസീസ്, മാട്ടുവയൽ യുനൈറ്റഡ് നാഷനൽ ഓയിൽ റിഫൈനറി സി.ഇ.ഒ അബ്ദുസ്സലാം എടച്ചേലം, ടോം ആൻഡ് ജെറി റെസ്റ്റാറന്‍റ് എം.ഡി ശബീർ മണ്ടോളി, മലബാർ ഗോൾഡ് സോണൽ ഹെഡ് അഫ്സൽ ഖാൻ, ഫുഡ് ഫ്ലാഗ് മിൽ എം.ഡി നൗഫൽ അബൂബക്കർ, റോയൽ സെന്റർ മാനേജിങ് പാർട്ണർ ദീപക് ബിനിൽ സ്കറിയ, തസാകിർ ട്രാവൽസ് എം.ഡി സിദ്ദീഖ് കോട്ടുവാൽ, മീഡിയ ഫാക്ടറി ടെക്നിക്കൽ ഹെഡ് ഷാജഹാൻ അബ്ദുൽ ഹമീദ് എന്നിവർ മൊമെന്റോ ഏറ്റുവാങ്ങി. മീഡിയവൺ മാനേജിങ് കമ്മിറ്റി അംഗം എം. സാജിദ്, സീനിയൽ ജനറൽ മാനേജർ സെയിൽസ് ആൻഡ് മാർക്കറ്റിങ് ശബീർ ബക്കർ, സീനിയർ മാനേജർ കോർപറേറ്റ് കമ്യൂണിക്കേഷൻ പി.ബി.എം. ഫർമീസ് തുടങ്ങിയവർ സംബന്ധിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News