കുവൈത്തിൽ തിരിച്ചറിയൽ രേഖകൾ ഇല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം

ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്

Update: 2022-08-22 19:37 GMT
Editor : abs | By : Web Desk

കുവൈത്തിൽ തിരിച്ചറിയൽ രേഖകൾ ഇല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസ നിയമലംഘകർക്കായുള്ള പരിശോധന തുടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പരിശോധനക്കെത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു .

ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. പലയിടങ്ങളിലും മിന്നൽ പരിശോധന നടക്കുന്നത് കാരണം തിരിച്ചറിയൽ രേഖ കൈവശം വെക്കാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം. ചെക്കിങ് നടപടികളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. അനധികൃത താമസക്കാരെയും, നിയമലംഘകരെയും പിടികൂടുന്നതിനായി ആഭ്യന്തരമന്ത്രാലയം തുടക്കമിട്ട കാമ്പയിൻ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Advertising
Advertising

അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിൽ ഞായറാഴ്ച വൈകീട്ട് നടന്ന പരിശോധനയിൽ അനേകം പേർ പിടിയിലായി. ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ കീഴിൽ ജലീബ്അൽ-ഷുയൂഖ്, ഫർവാനിയ, ഖൈത്താൻ പ്രദേശങ്ങളിൽ നടന്ന മിന്നൽ പരിശോധനയിലാണ് 263 പേരും അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് മഹ്ബൂലയിൽ നടത്തിയ ചെക്കിങ്ങിൽ 12 പേരും ആണ് പിടിയിലായത് വിസ കാലാവധി കഴിഞ്ഞവരാണ് ഇവരിൽ ഏറെയും. വിവിധ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉണ്ട് .

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അസ്സ്വബാഹിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന ശക്തമാക്കിയത്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News