കുവൈത്തിലെ റോഡുകളുടെയും സ്ഥലങ്ങളുടെയും പേരുകൾ ഇനി നമ്പറാകും
അബ്ദുല്ല അൽ മഹ്‌രിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം
Update: 2025-10-19 15:20 GMT
കുവൈത്ത് സിറ്റി:രാജ്യത്തുടനീളമുള്ള 591 തെരുവുകളും റോഡുകളും പേരുകൾ റദ്ദാക്കി സംഖ്യാപരമായ നമ്പറുകളാക്കി മാറ്റാനായുള്ള കുവൈത്ത് മുനിസിപ്പാലിറ്റിയുടെ അഭ്യർത്ഥന മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചു. 66 പ്രധാന തെരുവുകളുടെ പേരുകൾ നിലനിർത്താനും മൂന്ന് തെരുവുകളുടെ പേരുകൾ അറബ് നഗരങ്ങളുടെയോ തലസ്ഥാനങ്ങളുടെയോ പേരുകളാക്കി മാറ്റാനും തീരുമാനിച്ചു.
അബ്ദുല്ല അൽ മഹ്‌രിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. തെരുവുകൾക്കും റോഡുകൾക്കും ഭരണാധികാരികൾ, സൗഹൃദരാജ്യങ്ങളിലെ നേതാക്കൾ, ചരിത്രപ്രസിദ്ധർ തുടങ്ങിയവരുടെ പേരുകൾ മാത്രമേ നൽകാവൂ എന്ന് കൗൺസിൽ വ്യക്തമാക്കി. പൊതുസ്ഥലങ്ങളുടെ പേരിടലിൽ സാംസ്കാരികവും നയതന്ത്രപരവുമായ സന്തുലിതാവസ്ഥ നിലനിർത്താനാണ് പുതിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.