കുവൈത്ത് യൂണിവേഴ്‌സിറ്റിയില്‍ സ്വദേശിവല്‍ക്കരണം താല്‍ക്കാലികമായി മരവിപ്പിച്ചു

നേരത്തെ 431 വിദേശികളുടെ പിരിച്ചുവിടല്‍ നടപടി വേഗത്തിലാക്കുവാന്‍ കുവൈത്ത് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു

Update: 2023-04-21 20:01 GMT

കുവൈത്ത് യൂണിവേഴ്‌സിറ്റിയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് 4 വർഷത്തേക്ക് മാറ്റിവെക്കാൻ യൂണിവേഴ്‌സിറ്റി കൗൺസിൽ തീരുമാനിച്ചതായി പ്രാദേശിക മാധ്യമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു.അക്കാദമിക് രംഗത്ത് യോഗ്യതയുള്ള സ്വദേശി അപേക്ഷകരുടെ കുറവിനെ തുടര്‍ന്നാണ്‌ പുതിയ തീരുമാനം .

നേരത്തെ 431 വിദേശികളുടെ പിരിച്ചുവിടല്‍ നടപടി വേഗത്തിലാക്കുവാന്‍ കുവൈത്ത് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്. ഗള്‍ഫ്‌ മേഖലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Advertising
Advertising
Full View

372,800 കുവൈത്തികളും 110,400 പ്രവാസികളുമാണ് പൊതു മേഖലയില്‍ ജോലി ചെയ്യുന്നത്.. സ്വകാര്യ മേഖലയിലെ 75 ശതമാനം ജോലിക്കാരും പ്രവാസികളാണ്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും സമ്പൂര്‍ണ്ണ സ്വദേശിവൽക്കരണം പൂർത്തിയാക്കാനാണ് സർക്കാർ നേരത്തെ ലക്ഷ്യമിട്ടിരുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News