'പുതുവത്സരാഘോഷങ്ങൾ കർശനമായി നിരീക്ഷിക്കും'; നിയമലംഘകരെ നാടുകടത്തുമെന്ന് കുവൈത്ത്

സ്ത്രീ പുരുഷന്മാർ ഇടകലർന്നു നടത്തപ്പെടുന്ന പാർട്ടികൾ, മദ്യ സൽക്കാരങ്ങൾ എന്നിവ പിടിക്കപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു

Update: 2022-12-29 18:35 GMT
Editor : afsal137 | By : Web Desk
Advertising

കുവൈത്ത് സിറ്റി: പുതുവത്സരാഘോഷങ്ങൾ നിരീക്ഷിക്കുവാൻ ഒരുങ്ങി കുവൈത്ത്. രാജ്യത്തിന്റെ പൈതൃകത്തിനും സംസ്‌കാരത്തിനും നിരക്കാത്ത പരിപാടികൾ ആഘോഷത്തിന്റെ പേരിൽ നടത്താൻ അനുവദിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്ത്രീ പുരുഷന്മാർ ഇടകലർന്നു നടത്തപ്പെടുന്ന പാർട്ടികൾ, മദ്യ സൽക്കാരങ്ങൾ എന്നിവ പിടിക്കപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Full View

സമാധാനപൂർണ്ണമായ സാമുഹിക അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വെച്ച്‌പൊറുപ്പിക്കില്ല. ആഘോഷങ്ങളുടെ ഭാഗമായി ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കി പരിസരവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും നിയമ ലംഘനമാണ്. നിർദേശങ്ങൾ ലംഘിക്കുന്ന വിദേശികളെ നാട് കടത്തും. സ്വദേശികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപെടുന്നവർ അഭ്യന്തര മന്ത്രാലയത്തിൻറെ 112 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News