കുവൈത്തില്‍ അറുപതിനു മുകളില്‍ പ്രായമുള്ള വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

Update: 2022-04-21 10:51 GMT
Advertising

കുവൈത്തില്‍ അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ള വിദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞ പതിനഞ്ചു മാസത്തിനിടെ വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്.

അറുപതുകാരായ പ്രവാസികളുടെ എണ്ണം 2020 അവസാനത്തില്‍ 8150 ആയിരുന്നു. ഇപ്പോഴത് 6,533 ആയാണ് കുറഞ്ഞിരിക്കുന്നത്. 60 നും 64 നും ഇടയില്‍പ്രായമുള്ളവര്‍ 2020ല്‍ 4,858 ആയിരുന്നത് 4,317 ആയും കുറഞ്ഞിട്ടുണ്ട്. 65നു മുകളില്‍ പ്രായമുള്ള വിദേശികളുടെ എണ്ണത്തിലും വലിയ കുറവ് പ്രകടമാണ്.

2020 ഡിസംബറില്‍ ഈ പ്രായവിഭാഗത്തില്‍ 3,293 വിദേശികള്‍ ഉണ്ടായിരുന്നത് 2,216 ആയാണ് കുറഞ്ഞിരിക്കുന്നത്. താമസകാര്യ വിഭാഗമാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News