കുവൈത്തിൽ ഗൾഫ് സ്ട്രീറ്റ് 20 ദിവസത്തേക്ക് ഭാഗികമായി അടച്ചിടും
റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമാണ് നിയന്ത്രണം
Update: 2025-10-20 12:57 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗൾഫ് സ്ട്രീറ്റിലെ ഇരു പാതകളും 20 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് ഗതാഗത വകുപ്പ്. എഞ്ചിനീയേഴ്സ് അസോസിയേഷൻ റോഡിൽ നിന്നും അമീരി ഹോസ്പിറ്റലിലേക്ക് പോകുന്ന പാതയാണ് അടച്ചിടുക. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമാണ് നിയന്ത്രണം.