"മാനവീയം 2022"ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Update: 2022-10-10 05:23 GMT

കേരള ആര്‍ട്ട് ലവ്വേഴ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മെഗാ സാംസ്‌കാരിക മേള "മാനവീയം 2022"ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കല കുവൈറ്റ് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഈ മാസം 14, വെള്ളിയാഴ്ച്ച ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക മേളയില്‍ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും, മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന കെ.കെ ശൈലജ മുഖ്യാതിഥിയായി പങ്കെടുക്കും. കല കുവൈത്തിന്‍റെ നേതൃത്വത്തല്‍ നടത്തിയ സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയില്‍ നിര്‍വ്വഹിക്കും.

Advertising
Advertising




കണ്ണൂർ ഷെരീഫ്, പ്രസീത ചാലക്കുടി, ആഷിമ മനോജ്, അനൂപ് കോവളം എന്നിവര്‍ ഉള്‍പ്പെടുന്ന ഗാനമേളയും കുവൈത്തിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടക്കും. സാംസ്കാരിക സമ്മേളനത്തിലും, തുടര്‍ന്നുള്ള കലാ മേളയിലും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അബ്ബാസിയ കല സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ പി.ബി സുരേഷ് , ജെ സജി , അജ്നാസ് , ജിതിൻ പ്രകാശ്‌ , ശൈമേഷ് , അനൂപ് മങ്ങാട്ട്, ശ്രീജിത്ത് കെ എന്നിവർ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News