റമദാൻ വിലവര്‍ദ്ധന; കുവൈത്തിൽ പരിശോധന ആരംഭിച്ചു

Update: 2023-03-19 08:36 GMT
Advertising

വാണിജ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ കുവൈത്ത് വിപണിയിൽ റമദാൻ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി രാജ്യവ്യാപകമായി പരിശോധന ആരംഭിച്ചു.

കഴിഞ്ഞ ദിവസം ഷുവൈഖ് ഏരിയയിലെ മാംസവും ഈത്തപ്പഴവും വിൽക്കുന്ന നിരവധി സ്ഥാപനങ്ങളില്‍ പ്രത്യേക സംഘം പരിശോധന നടത്തി. റമദാനില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പരിശോധന ടീമിന്റെ തലവൻ ഫൈസൽ അൽ-അൻസാരി പറഞ്ഞു.

റമദാനിൽ ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങളുടേയും ഭക്ഷ്യ വസ്തുക്കളുടേയും ലഭ്യത ഉറപ്പാക്കുകയായാണ് പരിശോധനയുടെ ലക്ഷ്യം. അവശ്യ സാധനങ്ങൾ വിപണയില്‍ ലഭ്യമാണെന്നും വരും ദിവസങ്ങളില്‍ രാജ്യത്തെ വിവിധ വ്യാപാര കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Ramadan price hike; Inspection started in Kuwaitകടകളില്‍ വിൽപ്പനക്ക് പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപന്നങ്ങളില്‍ രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവൂ. അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അൽ അൻസാരി മുന്നറിയിപ്പ് നല്‍കി. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വാണിജ്യ പ്രോസിക്യൂഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News