കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ റെസിഡൻസ് പെർമിറ്റ് സഹൽ ആപ്ലിക്കേഷൻ വഴി പൂർത്തിയാക്കാം

ക്രിമിനൽ റെക്കോർഡ്‌സ് ഡിപ്പാർട്ടമെന്റ്, റെസിഡൻസ് അഫയേഴ്‌സ് സെക്ടർ എന്നിവയിലേക്കുള്ള രേഖകൾ വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് സാക്ഷ്യപ്പെടുത്തടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സ്‌പോൺസർക്ക് സഹൽ ആപ്ലിക്കേഷൻ ഇപ്പോൾ ഇലക്ട്രോണിക് രീതിയിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയും.

Update: 2022-07-01 18:51 GMT
Editor : Nidhin | By : Web Desk
Advertising

കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ റെസിഡൻസ് പെർമിറ്റ് ഇനി സഹൽ ആപ്ലിക്കേഷൻ വഴി പൂർത്തിയാക്കാം. ആദ്യ തവണ ഇഖാമ അടിക്കുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം സർക്കാർ ഏകജാലക ആപ്ലിക്കേഷനായ സഹലിൽ ഉൾപ്പടുത്തിയതായി അധികൃതർ അറിയിച്ചു.

കുവൈത്ത് പൗരന്മാർക്ക് തങ്ങളുടെ ഗാർഹികത്തൊഴിലാളികളുടെ ഇഖാമ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ് സഹൽ വഴി എളുപ്പമാക്കിയത്. ഗാർഹിക തൊഴിലാളികൾക്ക് ആദ്യമായി റസിഡൻസ് പെർമിറ്റ് നൽകുന്ന സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായി സഹൽ വക്താവ് യൂസഫ് കാസിം പറഞ്ഞു. തൊഴിലാളി കുവൈത്തിലെത്തിയാൽ മെഡിക്കൽ പരിശോധനയ്ക്കും വിരലടയാളത്തിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ക്രിമിനൽ റെക്കോർഡ്‌സ് ഡിപ്പാർട്ടമെന്റ്, റെസിഡൻസ് അഫയേഴ്‌സ് സെക്ടർ എന്നിവയിലേക്കുള്ള രേഖകൾ വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് സാക്ഷ്യപ്പെടുത്തടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സ്‌പോൺസർക്ക് സഹൽ ആപ്ലിക്കേഷൻ ഇപ്പോൾ ഇലക്ട്രോണിക് രീതിയിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയും.

ഇലക്ട്രോണിക് സേവനങ്ങൾക്കുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനിലൂടെ മാത്രമായി ഗാർഹിക തൊഴിലാളികളുടെ റസിഡൻസ് പെർമിറ്റ് നൽകുന്ന സംവിധാനം യാഥാർഥ്യമാക്കിയതിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്കും സർക്കാർ ഏജൻസികളുടെ സഹകരണത്തിനും യൂസഫ്‌ന കാസിം നന്ദി പറഞ്ഞു. പൗരന്മാരുടെ സമയവും പ്രയത്‌നവും ലാഭിക്കുന്നതിനും സേവനകേന്ദ്രങ്ങളിൽ തിരക്ക് കുറക്കാനും ഇത് സഹായകമാകും. വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെയും സഹകരണത്തെയും സഹൽ വക്താവ് അഭിനന്ദിച്ചു. വിസ നടപടികളുടെ ഭാഗമായുള്ള വിദേശികളുടെ വൈദ്യ പരിശോധനയുടെ റിസൾട്ട് അറിയുന്നതിനുള്ള സൗകര്യം അടുത്തിടെ സഹൽ ആപ്പിൽ ഉൾപ്പെടുത്തിയിരുന്നു ഇ-ഗവേൺസ് സേവനങ്ങൾ മെച്ചപ്പെടുർത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സഹൽ ആപ്ലിക്കേഷനിൽ ഇതിനോടകം വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും നിരവധി സേവനങ്ങൾ ചേർത്തിട്ടുണ്ട്.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News