കുവൈത്തിൽ കുടുംബവിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്തിയേക്കും

Update: 2022-09-18 08:41 GMT
Advertising

കുവൈത്തിൽ കുടുംബവിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്താൻ നീക്കമെന്ന് സൂചന. കുടുംബ വിസക്ക് അപേക്ഷിക്കുന്നവരുടെ ശമ്പള പരിധി നിലവിലുള്ള 500 കുവൈത്ത് ദിനാറിൽനിന്ന് 800 ആയി ഉയർത്താൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി അൽ അൻബ പത്രമാണ് റിപ്പോർട്ട് ചെയ്തത്.

പുതിയ നിർദ്ദേശമനുസരിച്ച് ആശ്രിത വിസയ്ക്ക് അപേക്ഷിക്കുന്നതിന് കുറഞ്ഞത് 800 ദിനാർ അടിസ്ഥാന ശമ്പളം ആവശ്യമായി വരും. വിസ ഫോമിനോടപ്പം ഒറിജിനൽ വർക്ക് പെർമിറ്റും സമർപ്പിക്കണം. വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം ഉടൻ തന്നെ നിലവിൽ വരുമെന്നാണ് സൂചനകൾ.

രാജ്യത്തെ ജനസംഖ്യാ അസുന്തലനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതോടെ ഉയർന്ന ശമ്പളം വാങ്ങുന്ന വിദേശികൾക്കു മാത്രമേ കുടുംബങ്ങളെ കൊണ്ടുവരാൻ കഴിയൂ. അടുത്തിടെ രാജ്യത്ത് കുടുംബ വിസയിൽ പ്രവേശിച്ചവർക്കും പുതിയ തീരുമാനം ബാധകമാക്കുമെന്നും സൂചനകളുണ്ട്. അതിനിടെ സന്ദർശന വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News