കൃഷിവകുപ്പ് മന്ത്രി പി. പ്രസാദുമായി കൂടിക്കാഴ്ച നടത്തി സാരഥി കുവൈത്ത് ഭാരവാഹികൾ
നാട്ടില്‍ പ്രവര്‍ത്തിക്കുന്ന സാരഥി സെന്റർ ഫോർ എക്സലൻസ് സ്ഥാപനത്തെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും ഭാരവാഹികള്‍ മന്ത്രിയോട് വിശദീകരിച്ചു
Update: 2022-12-09 17:39 GMT
കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി. പ്രസാദുമായി സാരഥി കുവൈത്ത് ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. നാട്ടില്‍ പ്രവര്‍ത്തിക്കുന്ന സാരഥി സെന്റർ ഫോർ എക്സലൻസ് സ്ഥാപനത്തെ കുറിച്ചും പ്രവര്‍ത്തങ്ങളെ കുറിച്ചും ഭാരവാഹികള്‍ മന്ത്രിയോട് വിശദീകരിച്ചു.
മുന്‍ ഐ.എഫ്.എസുകാര്‍, മുന്‍ സൈനിക ഉദ്യോസ്ഥര്‍മാര്‍, ഡോക്ടർമാര്‍ തുടങ്ങിയവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോഴ്സിന്റെ അടുത്ത ബാച്ചുകൾ ഉടൻ തന്നെ ആരംഭിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.