സഹൽ ആപ്പ് വഴി സിവിൽ പിഴ അടയ്ക്കാൻ സൗകര്യം

നീതിന്യായ മന്ത്രാലയം പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു

Update: 2024-05-27 09:41 GMT
Advertising

കുവൈത്ത് സിറ്റി: സഹൽ ആപ്പ് വഴി സിവിൽ പിഴ അടയ്ക്കാൻ സൗകര്യം. ഇതിനായി കുവൈത്ത് നീതിന്യായ മന്ത്രാലയം പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. നീതിന്യായ മന്ത്രിയും എൻഡോവ്മെന്റ് ഇസ്ലാമിക് കാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ വാസ്മിയാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ സേവനം വഴി ഉപയോക്താക്കൾക്ക് സിവിൽ പിഴ അടയ്ക്കേണ്ട കേസുകൾ കാണാൻ കഴിയുമെന്ന് നീതിന്യായ മന്ത്രാലയം ഔദ്യോഗിക 'എക്‌സ്' അക്കൗണ്ടിൽ പറഞ്ഞു.പിഴകൾ കാരണം ഏർപ്പെടുത്തിയിരിക്കുന്ന ഇടപാട് നിയന്ത്രണങ്ങൾ അവ അടയ്ച്ചു കഴിഞ്ഞാൽ നീക്കും.

ജുഡീഷ്യൽ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൽ പരിഹാരങ്ങളിലൂടെ പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News