ഇനി കേസന്വേഷണത്തിന്‍റെ പുരോഗതി 'ലൈവായി' അറിയാം; വെബ്‌സൈറ്റ് സൗകര്യവുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം

ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ആണ് പുതിയ സേവനം ലഭ്യമാക്കിയത്

Update: 2022-05-20 18:51 GMT
Editor : ijas
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ കേസന്വേഷണത്തിന്‍റെ പുരോഗതി അറിയാൻ ആഭ്യന്തരമന്ത്രാലയം വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തി. പുതിയ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് പരാതികളുടെ അന്വേഷണ പുരോഗതി ട്രാക്ക് ചെയ്യാൻ സാധിക്കും. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ആണ് പുതിയ സേവനം ലഭ്യമാക്കിയത്.

Full View

പൊതുജനങ്ങൾക്ക് പരാതികളുടെ അന്വേഷണ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാൻ സാധിക്കുന്നതാണ് സംവിധാനം. മുഴുവൻ ജനങ്ങൾക്കും കൃത്യവും സമയബന്ധിതവുമായി മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പുതിയ സംവിധാനമെന്ന് അധികൃതർ അറിയിച്ചു. വിവിധ കേസുകളിൽ അകപ്പെട്ട പ്രവാസികളുടെ കാര്യത്തിൽ കേസന്വേഷണം ഏത് ഘട്ടത്തിലാണ് എന്ന് അറിയാനും തുടർ നടപടികൾ കൈക്കൊള്ളാനും പുതിയ സേവനം സഹായകമാകും. പലപ്പോഴും കൃത്യ സമയത്ത് കൃത്യമായ വിവരം ലഭിക്കാതെ വരുന്നത് കേസ് നടപടികളിൽ ശരിയായി ഇടപെടുന്നതിന് തടസ്സമാകാറുണ്ട്. ഇതിനു വലിയൊരളവിൽ പരിഹാരമാകുന്നതാണ് ട്രാക്കിങ് സംവിധാനം. www.moi.gov എന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ സഹായത്തോടെ പുതിയ സേവനം ഒരുക്കിയത്.

The Home Ministry has set up a website to track the progress of the case investigation in Kuwait

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News