തൃശൂർ ജില്ലാ കെഎംസിസി സീതി സാഹിബ് അവാർഡുകൾ വിതരണം ചെയ്തു

യൂത്ത് ലീഗ് പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ അവാർഡുകൾ വിതരണം ചെയ്തു

Update: 2025-10-07 14:16 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച കേരള നിയമസഭയുടെ മുൻ സ്പീക്കർ കെ.എം സീതി സാഹിബിന്റെ പേരിലുള്ള രണ്ടാമത് അവാർഡുകൾ വിതരണം ചെയ്തു. ആരോഗ്യ മേഖലയിൽ കുവൈത്തി പൗരനായ ഡോ:മുസ്തഫ സയ്യിദ് അഹ്‌മദ് അൽ മൗസവി, ബിസിനസ് മേഖലയിൽ പ്രമുഖ പ്രവാസി മലയാളി സിഷോർ മുഹമ്മദ് അലിക്കു വേണ്ടി മകൻ നിസാം മുഹമ്മദ് അലി എന്നിവർ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങളിൽ നിന്ന് അവാർഡുകൾ സ്വീകരിച്ചു. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തൃശൂർ ജില്ലാ കെഎംസിസി സമ്മേളനത്തിൽ വെച്ചാണ് അവാർഡുകൾ വിതരണം ചെയ്തത്.

Advertising
Advertising

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ്, മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡണ്ട് സി.എ.മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം അമീർ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഒർഗനൈസിംഗ് സെക്രട്ടറി അഡ്വക്കറ്റ് ഷിബു മീരാൻ,കെ എം സി സി സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ,ജനറൽ സെക്രട്ടറി മുസ്തഫ കാരി,ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഉപദേശക സമിതി ചെയർമാൻ ടിടി സുലു, വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, മെട്രോ ഗ്രൂപ്പ് എംഡി മുസ്തഫ ഹംസ തുടങ്ങിയവർ ആശംസകൾ നേർന്നു. കെഎംസിസി ജില്ലാ നേതാക്കളായ ഹബീബുള്ള മുറ്റിച്ചൂർ, മുഹമ്മദലി ചെറുതുരുത്തി, അസീസ് പാടൂർ, ലത്തീഫ് കുന്ദംകുളം, മുഹമ്മദ് നാസ്സർ തളി, അബ്ദുൽ റഹ്‌മാൻ ഗുരുവായൂർ, ആബിദ് ഖാസിമി, റഷീദ് ഇരിങ്ങാലക്കുട, അഷറഫ് കൊടുങ്ങല്ലൂർ തുടങ്ങിയവരും മണ്ഡലം നേതാക്കളും പരിപാടി ഏകോപിപ്പിച്ചു. ജീവകാരുണ്യ മേഖലയിൽ അവാർഡിനർഹനായ ഡോ. ബോബി ചെമ്മണ്ണൂരിന് അടുത്ത ദിവസങ്ങളിൽ കുവൈത്തിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News