സ്‌കൂളുകൾ ആരംഭിച്ചതോടെ കുവൈത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

Update: 2022-09-13 07:44 GMT
Advertising

സ്‌കൂളുകൾ ആരംഭിച്ചതോടെ കുവൈത്തിലെ പ്രധാന നിരത്തുകളെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് സെക്രട്ടറി എഞ്ചിനിയർ ഫഹദ് അൽ ഒതൈബി ആവശ്യപ്പെട്ടു.

സർക്കാർ ഓഫീസുകളും സ്‌കൂളുകളും ഒരേ സമയത്തായതിനാൽ റോഡുകളിൽ രൂക്ഷമായ രീതിയിലാണ് തിരക്ക് അനുഭവപ്പെടുന്നത്. പ്രധാന നിരത്തുകളിലും സ്‌കൂൾ പരിസരങ്ങളിലും പെട്രോൾ യൂണിറ്റുകളെ പ്രത്യേകമായി വിന്യസിക്കുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങളിലൂടെയും ജോലി സമയം ക്രമീകരിക്കുന്നതിലൂടെയും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധിക്കുമെന്ന് ഫഹദ് അൽ ഒതൈബി പറഞ്ഞു.

ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റുകൾ ധരിക്കാതിരിക്കുന്നതും അമിത വേഗതയുമാണ് റോഡപകടങ്ങൾക്ക് കാരണമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News