Editor - സിറാà´àµ പളàµà´³à´¿à´àµà´à´°
à´®àµà´¡à´¿à´¯à´µàµº ബഹàµà´±àµàµ» à´¬àµà´¯àµà´±àµà´¯à´¿àµ½ റിപàµà´ªàµàµ¼à´àµà´àµ¼. നിരവധി വർഷമായി à´¸àµà´µà´¨à´ à´¤àµà´à´°àµà´¨àµà´¨àµ.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കാണിപ്പയ്യൂർ പവിത്രൻ (51) ആണ് മരിച്ചത്.
ഈസ്റ്റ് റിഫയിൽ ആട്ടോ ഇലകട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്ന പവിത്രൻ രണ്ടാഴ്ചയിലധികമായി കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ ആണ് മരണം. 20 വർഷത്തോളമായി ബഹ്‌റൈനിൽ പ്രവാസം ജീവിതം നയിക്കുന്ന പവിത്രന്റെ ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം നാട്ടിൽ ആണ്. ഇദ്ദേഹത്തിന്റെ പിതാവ് ഒന്നര മാസം മുമ്പാണ് നാട്ടിൽ മരണപ്പെട്ടത്. ഭാര്യ സജിത , ദിയ പവിത്രൻ , വേദവ്യാസ് എന്നിവരാണ് മക്കൾ .
മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കെഎംസിസി ബഹ്‌റൈൻ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.