സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു.

കോഴിക്കോട് തലയാട് സ്വദേശി അഹമ്മദ് കോയയാണ് മരിണപ്പെട്ടത്.

Update: 2024-02-05 09:55 GMT

സൗദി ജുബൈലില് ഗ്യാസ് സിലിണ്ടറിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കോഴിക്കോട് തലയാട് സ്വദേശി അഹമ്മദ് കോയയാണ് മരിണപ്പെട്ടത്. ഒരാഴ്ച മുമ്പ് താമസസ്ഥലത്തുനിന്നും ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ചോർന്നാണ് തീ പടർന്നത്.

തൊണ്ണൂർ ശതമാനവും പൊള്ളലേറ്റ അഹമ്മദിനെ ആദ്യം ജുബൈല് അല്മന ആശുപത്രിയിലും ശേഷം ദമ്മാം സെന്ട്രല് ആശുപത്രി അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിക്കുകയായിരുന്നു. മുപ്പത് വർഷമായി ജുബൈലില് ഡ്രൈവറായി ജോലി ചെയ്തു വരികയാണ് അഹമ്മദ് കോയ. മൃതദേഹം നടപടികള് പൂർത്തിയാക്കി ദമ്മാമില് മറവ് ചെയ്യുമെന്ന് സാമൂഹ്യ പ്രവര്ത്തകർ അറിയിച്ചു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News