ശൈത്യം കടുത്തു; സൗദിയില്‍ പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രാലയം

പ്രതിരോധ കുത്തിവയ്പുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക മാത്രമാണ് പോംവഴിയെന്നും മന്ത്രാലയം വ്യക്തമാക്കി.

Update: 2022-12-10 16:27 GMT
Advertising

സൗദിയില്‍ ശൈത്യം കടുത്തതോടെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇത്തവണ കാലാവസ്ഥാജന്യ രോഗങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് മാരകമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. പ്രതിരോധ കുത്തിവയ്പുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക മാത്രമാണ് പോംവഴിയെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ശൈത്യം ശക്തമായതോടെ കാലാവസ്ഥാജന്യ രോഗങ്ങള്‍ ശക്തമാകാന്‍ ഇടയുള്ളതായി സൗദി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം പ്രകടമാകുന്ന പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ മാരകമായി മാറുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു.

പനിയുള്‍പ്പെടെയുള്ള അസുഖങ്ങള്‍ മരണത്തിന് വരെ കാരണമാകുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പുള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക മാത്രമാണ് പോംവഴി. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 80 ശതമാനം വരെ രോഗപ്രതിരോധം സാധ്യമാകുന്നതായും അദ്ദേഹം വിശദീകരിച്ചു.

ആശുപത്രി അത്യാഹിത വിഭാഗങ്ങളില്‍ ദിനേന എത്തുന്ന അസുഖ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതര്‍ മാസ്‌ക ധരിക്കണം. പുറത്തിറങ്ങിയുള്ള സഞ്ചാരം ഒഴിവാക്കണം. ശീതക്കാറ്റും മഴയും കൊള്ളുന്നത് പരമാവധി കുറക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News