Writer - razinabdulazeez
razinab@321
റിയാദ്: പുലികൾക്കായി ഗൾഫ് മേഖലയിലെ ആദ്യത്തെ മൊബൈൽ വെറ്ററിനറി ക്ലിനിക്കിന് തുടക്കമായി. സൗദി, ഒമാൻ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി. അറേബ്യൻ ലിയോപ്പാർഡ് ഇനത്തിൽ പെട്ട പുലികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. ഒമാനിലെ ദോഫാർ ഗവർണറേറ്റിലാണ് പദ്ധതി നടപ്പാക്കുക. ദോഫാറിലെ പർവത പ്രദേശങ്ങളിലായിരിക്കും ക്ലിനിക്കിന്റെ പ്രധാന പ്രവർത്തനം.
അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, വേഗത്തിലുള്ള സേവനത്തിനായി പൂർണമായി ഏകീകരിച്ച യൂണിറ്റ്, പ്രത്യേക വൈദ്യസംഘം തുടങ്ങിയ സംവിധാനങ്ങളായിരിക്കും ക്ലിനിക്കിൽ ലഭ്യമാവുക. പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, വേട്ട നിരോധന നിയമങ്ങൾ, ക്യാമറകൾ സ്ഥാപിക്കൽ, എന്നീ സംവിധാങ്ങൾ നിലവിൽ വന്യജീവി സംരക്ഷണത്തിനായി ഒമാനിൽ നടപ്പാക്കുന്നുണ്ട്. രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെയുള്ള പദ്ധതി.