നസീം ഹെല്‍ത്ത് കെയറിന്റെ ലോകകപ്പിനോട് അനുബന്ധിച്ചുള്ള എംബ്രേസ് ഓള്‍ കാമ്പയിന് തുടക്കം; ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

കാമ്പയിനിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് സഹായകമാകുന്ന ഉള്ളടക്കങ്ങള്‍ ഉറപ്പാക്കും

Update: 2022-11-28 19:06 GMT

ദോഹ: നസീം ഹെല്‍ത്ത് കെയറിന്റെ ലോകകപ്പിനോട് അനുബന്ധിച്ചുള്ള എംബ്രേസ് ഓള്‍ കാമ്പയിന് തുടക്കം. ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമാകാന്‍ ഖത്തറിലെത്തുന്ന ഫുട്ബോൾ ആരാധകരെ സ്വാഗതം ചെയ്യുന്നതിന് ഖത്തറിലെ ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനമായ നസീം ഹെല്‍ത്ത് കെയര്‍ ഒരുക്കുന്ന കാമ്പയിനാണ് എംബ്രേസ് ഓള്‍. ടീം വര്‍ക്കാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

നസീം ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് മിയാൻദാദ് വി പി അധ്യക്ഷനായിരുന്നു, കാമ്പയിനിന്റെ ദൗത്യം അദ്ദേഹം വിശദീകരിച്ചു. കാമ്പയിനിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് സഹായകമാകുന്ന ഉള്ളടക്കങ്ങള്‍ ഉറപ്പാക്കും. 

യൂത്ത്കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ നസീം മെഡിക്കൽ സെന്റർ, സി റിങ് ബ്രാഞ്ച് ബ്രാഞ്ച് മേധാവി റിഷാദ്, എസ്എം ഫിനാൻസ്, ഹാഷിം, ജിഎം നസീം ഹെൽത്ത് കെയർ ഷാനവാസ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News