ഒറ്റക്ക് ഒരു വിമാനമെടുത്ത് പതിനാറാം വയസിൽ ലോകം ചുറ്റാനിറങ്ങിയ മാക്ക് റുഥർഫോർഡ്‌ ഒമാനിൽ

ഒറ്റക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള പര്യടനത്തിന്റെ ഭാഗമായാണ് യാത്ര

Update: 2022-06-01 19:09 GMT
Editor : Nidhin | By : Web Desk

ഒറ്റക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള പര്യടനത്തിന്റെ ഭാഗമായി പതിനാറുകാരനായ മാക്ക് റൂഥർഫോർഡ് ഒമാനിൽ എത്തി. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തതിൽ ഊഷ്മളമായ വരവേൽപ്പാണ് മാക്കിന് നൽകിയിയത്.

ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽനിന്നാണ് മാക്ക് റൂഥർഫോർഡ് യാത്ര തുടങ്ങുന്നത്. 18 വയസുള്ള {Travis Ludlow} ട്രാവിസ് ലുഡ്ലോയുടെ പേരിലുള്ള ഗിന്നസ് റെക്കോർഡ് തകർക്കാൻ ലക്ഷ്യമിട്ടാണ് യാത്ര നടത്തുന്നത്. സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ യുവാക്കളെ പ്രചോദിപ്പിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യാത്രയുടെ ഭാഗമായി എത്തുന്ന 12ാമത്തെ രാജ്യമാണ് ഒമാൻ. ഇവിടെനിന്ന് യു.എ.ഇയിലേക്കാണ് അടുത്ത യാത്ര. ആഫ്രിക്കൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ്, ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ് തുടങ്ങിയവയാണ് യാത്രയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങൾ. പൈലറ്റുമാരുടെ കുടുംബത്തിൽ ജനിച്ച റൂഥർഫോർഡ് ഏഴാം വയസിൽ പിതാവിനൊപ്പം വിമാനം ഓടിക്കാൻ തുടങ്ങി. 15-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി മാറി. ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായ സഹോദരി 19 വയസുള്ള സാറയുടെ പാതയിൽ തന്നെയാണ് മാക്ക് റൂഥർഫോർഡും സഞ്ചരിക്കുന്നത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News