ഒമാനിൽ ഇന്ന് വൈകുന്നേരം ചന്ദ്രഗ്രഹണം ദൃശ്യമാകും
Update: 2022-11-08 05:03 GMT
ഒമാൻ ഇന്ന് ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയത്തിലെ ജ്യോതിശാസ്ത്ര കാര്യ വകുപ്പ് അറിയിച്ചു. മസ്‌കത്തിൽ വൈകുന്നേരം 5.26ന് ചന്ദ്രഗ്രഹണം ആരംഭിച്ച് 5.56ന് അവസാനിക്കും.
വ്യക്തമായി കാണാനാകാത്ത മങ്ങിയ നിഴലിലാണ് ചന്ദ്രഗ്രഹണം ദൃശ്യമാവുകയെന്ന് ജ്യോതിശാസ്ത്ര കാര്യ വകുപ്പ് പറഞ്ഞു. പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെതന്നെ ചന്ദ്രഗ്രഹണം വീക്ഷിക്കാവുന്നതാണ്.