ഹൃദയാഘാതത്തെ തുടർന്ന് ചെങ്ങന്നൂർ സ്വദേശി സലാലയിൽ മരിച്ചു

Update: 2022-09-06 11:37 GMT

ഹൃദയാഘാതത്തെ തുടർന്ന് ചെങ്ങന്നൂർ നെല്ലിക്കൽ സ്വദേശി ആശാരിയാത്ത് ജ്യോതി വില്ലയിൽ തമ്പി എന്ന ജോർജ് തോമസ്(61) സലാലയിൽ നിര്യാതനായി. സാധയിലെ താമസ സ്ഥലത്ത് ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ആറ് വർഷമായി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്.

ഭാര്യ ജെസ്സി, മക്കൾ ഷെറിൻ, നിബിൻ, മരുമകൻ അലക്‌സ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപൊകുമെന്ന് ബന്ധുവായ പ്രതാപ് ബാബു അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News