ബാഡ്മിന്‍റൺ കളിക്കിടെ കുഴഞ്ഞുവീണ് തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു
2008മുതൽ ഒമാനിലുള്ള പ്രഷോബ് സിവിൽ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു.
Update: 2023-01-03 18:28 GMT
മസ്കത്ത്: ബാഡ്മിന്‍റൺ കളിക്കിടെ കുഴഞ്ഞുവീണ് തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു. ശ്രീകാര്യത്തെ ബാപ്പുജി നഗറിലെ പ്രഷോബ് മോഹനൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഗാലയിലെ അൽനഹ്ദ ടവറിന് സമീപമുള്ള ബാഡ്മിന്‍റൺ കോർട്ടിൽ കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ സഹകളിക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 2008മുതൽ ഒമാനിലുള്ള പ്രഷോബ് സിവിൽ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തികുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.