ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും
Update: 2025-09-22 05:00 GMT
മസ്‌കത്ത്: തൃശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പാലിയേക്കര ചേക്കപ്പറമ്പിൽ ജോസ് മകൻ ജെസ്റ്റിൻ ജോസ് (27) ആണ് മസ്‌കത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായത്. മാതാവ്: സിജി ജോസ്. സഹോദരൻ: ജീവൻ സി ജോസ്.
ആർഒപി ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രിയിൽ കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ കൊണ്ടുപോയി സംസ്‌കാര ശുശ്രൂഷ കർമ്മം സെപ്റ്റംബർ 22 തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് പുലക്കാട്ടുക്കര ഔർ ലേഡി ഓഫ് കാർമൽ ചർച്ച് സെമിത്തേരിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.